സ്‌കൂൾ പരിസരത്ത് കഞ്ചാവ് വിൽപ്പന – ഒരാൾ അറസ്റ്റിൽ

മേലാറ്റിങ്ങൽ കുടവൂർക്കോണം ഹൈസ്‌ക്കൂളിന് സമീപം കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ ഒരാൾ അറസ്റ്റിലായി. പെരുകുളം മിഷൻ കോളനി സബീഷ് ഭവനിൽ ജോഷിയാണ് അറസ്റ്റിലായത്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി അജിത്ത് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സർക്കിൾ ഇൻസ്‌പെക്ടർ ജി.ബി. മുകേഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ഇ നസറുദ്ധീൻ , പ്രസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജേഷ്, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ജോഷിയെ അറസ്റ്റ് ചെയ്തത്.

കൊലപാതകം, വധശ്രമം, പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസ്സുകളിൽ പ്രതിയാണ് ജോഷി.

ganja, arrest,

NO COMMENTS

LEAVE A REPLY