കാണാതായ എസ്റ്റേറ്റ് ജീവനക്കാരന്റെ മൃതദേഹം ചാണകക്കുഴിയിൽ

0

മുണ്ടക്കയത്ത് ഒന്നര മാസം മുൻപ് കാണാതായ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരന്റെ മൃതദേഹം ചാണകക്കുഴിയിൽ കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി.

കാണാതായ അരവിന്ദാക്ഷന്റെ (52) ശരീര അവശിഷ്ടങ്ങളാണ് എസ്റ്റേറ്റിലെ ചാണകക്കുഴിയിൽ നിന്ന് കണ്ടെത്തിയത്.
സംഭവത്തിൽ പ്രതിയായ മാത്യു വർക്കി (55), കൊലപാതകം സംബന്ധിച്ച് മൊഴി നൽകിയ ഇളംപ്രാമല മടക്കതടത്തിൽ സൈമൺ (54) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വാക്കു തർക്കത്തെ തുടർന്ന് കൂടെ ജോലി ചെയ്യുന്ന മാത്യു വർക്കി (55) അരവിന്ദാക്ഷനെ കൊലപ്പെടുത്തിയെന്ന് ദൃക്‌സാക്ഷിയായ സൈമൺ വെളിപ്പെടുത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്.

Comments

comments

youtube subcribe