ജോലി സമയത്ത് ഓണപ്പൂക്കളമിട്ട് കോൺഗ്രസ് അനുകൂല സംഘടനകൾ

ഓണാഘോഷ നിയന്ത്രണം ലംഘിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാർ. ജോലി സമയത്ത് ജീവനക്കാർ പൂക്കളമിടരുതെന്ന മുഖ്യമന്ത്രിയുടെ ഉത്തരവ് ലംഘിച്ച് ജോലി സമയത്ത് ജീവനക്കാർ പൂക്കളമിട്ടു. സെക്രട്ടേറിയേറ്റ് നോർത്ത് ബ്ലോക്കിലാണ് കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകർ അത്തപ്പൂക്കളമൊരുക്കിയത്.

ഓണാഘോഷം ഓഫീസ് സമയത്ത് വേണ്ടെന്ന് മുഖ്യമന്ത്രി ഉത്തരവിറക്കിയിരുന്നു. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഈ ഉത്തരവ് മറികടന്നാണ് സെക്രട്ടേറിയേറ്റിൽ ജോലി സമയത്ത് പൂക്കളമൊരുക്കിയിരിക്കുന്നത്.

Onam, Pookkalam, Onam Celebration

NO COMMENTS

LEAVE A REPLY