സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ല; സുപ്രീം കോടതി

Sc

സർക്കാരിനെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് സുപ്രീം കോടതി. സർക്കാരിനെയോ സർക്കാർ നയങ്ങളെയോ ആരെങ്കിലും വിമർശിക്കുന്നത് അപകീർത്തികരമോ രാജ്യദ്രോഹമോ അല്ലെന്ന് സ്ുപ്രീംകോടതി വ്യക്തമാക്കി. രാജ്യദ്രോഹക്കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഇതു സംബന്ധിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി എല്ലാവരും പിന്തുടരണമെന്നും കോട നിർദ്ദേശിച്ചു.

സുപ്രീംകോടതി നിർദേശങ്ങളുള്ള സാഹചര്യത്തിൽ ഈ വിഷയത്തിൽ പൊതുവായി ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്നും  ജസ്റ്റിസുമാരായ ദീപക് മിശ്ര, യു.യു ലളിത് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 (എ) വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ കോമൺ കോസ് എന്ന സർക്കാരിതര സന്നദ്ധ സംഘടനക്ക് വേണ്ടി പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

കൂടംകുളത്ത് ആണവ നിലയത്തിനെതിരെ സമരം നയിച്ചവർക്കെതിരെയും കാർട്ടൂണിസ്റ്റ് അസീം ത്രിവേദിക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയ കാര്യം പ്രശാന്ത് ഭൂഷൺ ബെഞ്ചിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ രാജ്യദ്രോഹക്കുറ്റം എന്താണെന്ന് വിശദീകരിക്കുന്നില്ലെന്ന് ബെഞ്ച് പ്രതികരിച്ചു.

1962ൽ കേദാർനാഥും ബിഹാർ സംസ്ഥാനവും തമ്മിലുള്ള കേസിലാണ് ഭരണഘടനാ ബെഞ്ച് രാജ്യദ്രോഹ നിയമ(വകുപ്പ് 124 എ)ത്തിന്റെ പരിധി പരിമിതപ്പെടുത്തി യത്. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്ത സംഭവങ്ങളുണ്ടെങ്കിൽ അതിൽ പ്രത്യേകം ഹരജികൾ സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.

കേദാർനാഥ് കേസിലെ വിധി അധികൃതർ പിന്തുടരുന്നില്ല. അക്രമസംഭവങ്ങളോ കലാപമോ ഉണ്ടായാൽ മാത്രമേ രാജ്യദ്രോഹക്കുറ്റം ചുമത്താവൂയെന്നും പ്രശാന്ത് ഭൂഷൺ കോടതിയിൽ പറഞ്ഞു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹക്കുറ്റമേ ഒരു പൊലീസ് കോൺസ്റ്റബിളിന് അറിയൂ എന്നും സുപ്രീംകോടതി വിധി മനസ്സിലാകുന്നില്ലെന്നും ചൂണ്ടികാട്ടിയ പ്രശാന്ത് ഭൂഷണോട് മജിസ്‌ട്രേറ്റുമാർ ഇക്കാര്യം മനസിലാക്കുകയും കുറ്റം ചുമത്തു ന്നതിന് മുമ്പ് സുപ്രീം കോടതി മാർഗനിർദേശം പാലിക്കുകയും ചെയ്താൽ മതിയെന്നും കോടതി വ്യക്തമാക്കി.

Sedition charges can’t be slapped for criticising government, clarifies sc.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE