ഗ്രാൻഡ് സ്ലാമിൽ റെക്കാർഡ് വിജയം നേടി സെറീന

ഗ്രാൻഡ് സ്ലാമിൽ ഏറ്റവും കൂടുതൽ വിജയമെന്ന റെക്കോർഡുമായി സെറീന വില്യംസ്. വനിതാ വിഭാഗം പ്രീ ക്വാർട്ടറിൽ ഖസാക്കിസ്ഥാന്റെ യെരോസ്ലാവ ഷെവ്‌ഡോവയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സെറീന റെക്കോർഡ് സ്വന്തമാക്കിയത്.

ഇതോടെ റോജർ ഫെഡററുടെ റെക്കോഡാണ് സെറീന മറികടന്നത്. സെറീനയുടെ 308ആം വിജയമാണിത്. 6-2,6-3 എന്ന സ്‌കോറിനാണ് സെറീനയുടെ വിജയം. 1995 ൽ 14ആം വയസ്സിലാണ് സെറീന ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടിയത്.

17 വർഷം കൊണ്ട് 22 ഗ്രാൻസ്ലാം കിരീടങ്ങളാണ് സെറീന സ്വന്തമാക്കിയത്. ആറ് യു.എസ് ഓപ്പൺ കിരീടവും സെറീന നേടിയിട്ടുണ്ട്. 26 ഗ്രാൻസ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടറിന്റെ സർവ്വകാല റെക്കോർഡാണ് ഇനി സെറീനക്ക് പിന്നിലാക്കാനുള്ളത്.

Serena Williams makes history, advances to U.S. Open quarters.

NO COMMENTS

LEAVE A REPLY