സ്ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി എടുക്കും -വിദ്യാഭ്യാസ മന്ത്രി

സ്ക്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. ഇതിനായി അടുത്ത അധ്യയന വര്‍ഷം മുതല്‍ സിലബസ് അനുസരിച്ച് പാഠപുസ്തകങ്ങള്‍ വിഭജിക്കും. മൂന്ന് ടേമുകളിലെ സിലബസ് അനുസരിച്ചാണ് പാഠപുസ്തകങ്ങള്‍ വിഭജിക്കുക. ഇതുമായി ബന്ധപ്പെട്ട് കരിക്കുലം സമിതി പ്രത്യേക യോഗം ഉടന്‍ ചേരുമെന്നും മന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY