തമിഴ്നാട്ടിലേക്ക് വെള്ളം എത്തി തുടങ്ങി

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് കാവേരി നദീ ജലം കർണാടക തമിഴ്നാടിന് വിട്ട്കൊടുത്തു. ഇന്നലെ അർധ രാത്രിയോടെ കെആർഎസ് അണക്കെട്ടിൽനിന്നും കബനിയിൽനിന്നുമാണ് വെള്ളം തമിഴ്നാട്ടിന് വിട്ടു നൽകി തുടങ്ങിയത്. കാവേരി നദിയിൽ നിന്ന് പത്ത് ദിവസ ത്തേക്ക് പ്രതിദിനം 15000 ഘനഅടി വെള്ളം വിട്ട്നൽ കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
മുമ്പ് നൽകിയിരുന്നതിന്റെ ഇരട്ടിയാണിത്. സുപ്രീംകോടതി വിധി ലംഘിക്കാൻ സർക്കാരിന് പറ്റില്ലെന്നും എന്ത് പ്രതിഷേധമുണ്ടായാലും വെള്ളം വിട്ടുകൊടുക്കു മെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ സർവ കക്ഷി യോഗത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. തുടർന്നാണ് നാല് അണക്കെട്ടുകളിൽ നിന്ന് രണ്ടെണ്ണം തുറന്നുവിട്ടത്.
മഴ കുറവായതിനാൽ കൃഷിക്കുമാത്രമല്ല, കുടിക്കാൻപോലും വെള്ളമില്ലെന്ന് കർണാടക സുപ്രീം കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇത് കോടതി തളളുകയായിരുന്നു.
വിധിവന്നതോടെ കർണാടകയിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ്. കർഷകരുടെ പ്രതിഷേധത്തിനിടെ ഒരു ബസ്സിന് തീയിട്ടു. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കുമുള്ള 7000ഓളം ബസ് സർവ്വീസുകൾ കർണാടക റദ്ദ് ചെയ്തിരുന്നു.
ഇതിനിടയിലാണ് സർക്കാർ വെള്ളം തമിഴ്നാടിന് വിട്ട് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിൽനിന്നുലഌബസ്സുകളും ട്രക്കുകളും കർണാടക തമിഴ്നാട് ബോർഡറിൽ തടയുന്നുമുണ്ട്.
2007ൽ കോടതി നിയമിച്ച ട്രിബ്യൂണൽ തീരുമാനിച്ചതിലും കുറവ് വെള്ളം കർണാടക നൽകിയതോടെയാണ് പരാതിയുമായി തമിഴ്നാട് സുപ്രീംകോടതിയെ സമീപിച്ചത്. കൂടുതൽ വെള്ളം ലഭിച്ചില്ലെങ്കിൽ വരൾച്ച കാരണം സമ്പ വിളവെടുപ്പ് ഇല്ലാതാകുമെന്ന് തമിഴ്നാട് സർക്കാർ കോടതിയെ ധരിപ്പിച്ചു.
തുടർന്ന് ജീവിക്കൂ.. ജീവിക്കാനുവദിക്കൂ എന്ന് സുപ്രീംകോടതി കർണാടകയോട് രൂക്ഷ പരാമർശം നടത്തിയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള കാവേരി നദീജല കരാറിനെ ചൊല്ലി തമിഴ്നാടും കർണാടകയും കാലങ്ങളായി തർക്കത്തിലാണ്. മഴ കുറയുന്ന കാലങ്ങളിൽ തർക്കം രൂക്ഷമാകുക പതിവാണ്.
Amid protests, Karnataka releases Cauvery water to TN.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here