ധാബോൽക്കർ വധക്കേസിലെ മുഖ്യ സൂത്രധാരൻ ഡോക്ടർ

നരേന്ദ്ര ധാബോൽക്കർ വധക്കേസിലെ മുഖ്യ സൂത്രധാരൻ ഡോക്ടർ വീരേന്ദ്ര താവ്‌ഡെയെന്ന് സിബിഐ. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്. ധാബോൽക്കർ കൊല്ലപ്പെട്ട് മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

ഹിന്ദുസംഘടനയിൽ പ്രവർത്തകനായ താവ്‌ഡേ ഇടതുപക്ഷ ചിന്തകനായ ഗോവിന്ദ് പൻസാരെയുടെ കൊന്ന കേസിലും മുഖ്യപ്രതിയാണ്. കഴിഞ്ഞ ജൂണിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2013 ആഗസ്റ്റ് 20നാണ് വീടിനടുത്ത് വെച്ച് പ്രഭാത സവാരിക്കിടെ ധാബോൽക്കർ വെടിയേറ്റ് മരിച്ചത്. അന്ധവിശ്വാസത്തെ ശക്തമായി വിമർശിച്ച ആളായിരുന്നു ധാബോൽക്കർ. നിയമസഭയിൽ അന്ധവിശ്വാസത്തിനെതിരെ ബിൽ പാസാക്കാനും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കാരണമായി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE