ദുബൈ വിമാനാപകടം; പ്രഥമിക റിപ്പോർട്ട് പുറത്തുവിട്ടു

ദുബൈ വിമാനത്താവളത്തിൽ എമിറേറ്റ്‌സ് വിമാനം അപകടത്തിൽപ്പെടാനുണ്ടായ കാരണം റെൺവേയിൽ ഇറങ്ങുമ്പോൾ കാറ്റ് ഗതി മാറിയതും പൈലറ്റ് ലാന്റിങ് ഒഴിവാക്കാൻ ശ്രമിച്ചതുമാകാമെന്ന് പ്രഥാമിക അന്വേഷണ റിപ്പോർട്ട്. യുഎഇ ജനറൽ സിവിൽ ഏവിയോഷൻ  അതോറിറ്റിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ  അപകടത്തിന്റെ യഥാർത്ഥ കാരണം റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല.

അവസാന റിപ്പോർട്ട് പുറത്തുവിടാൻ മൂന്ന് മുതൽ അഞ്ച് മാസം വരെ കാലമെടുക്കുമെന്ന്അതോറിറ്റ് അറിയിച്ചിരുന്നു. ഏപകടദിവസം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിമാനത്താവളത്തിന് അറിയിപ്പ് നൽകിയിരുന്നു. പൊടിക്കാറ്റ് മൂലം ദൂരക്കാഴ്ച നാല് കിലോ മീറ്ററായി കുറഞ്ഞിരുന്നു. രണ്ട് വിമാനങ്ങൾ ഇതിനെ തുടർന്ന് ലാന്റിങ് ശ്രമങ്ങൾ ഒഴിവാക്കിയിരുന്നു.

വിമാനം ലാന്റിങ് ശ്രമം നടത്തിയെങ്കിലും അപകടം മണത്തതോടെ ഉയർന്നുപൊങ്ങാൻ ശ്രമിക്കവെ കാറ്റ് ഗതിമാറി വീശുകയായിരുന്നു. 1219 മീറ്ററിലേക്ക് ഉയർന്ന് പൊങ്ങാൻ നിർദ്ദേശം ലഭിച്ചിരുന്നെങ്കിലും 26 മീറ്റർ ഉയ്യർന്നപ്പോളഴേക്കും വിമാനം താഴേക്ക് വരാൻ തുടങ്ങുകയും റൺവേയിൽ ഇടിച്ചിറങ്ങുകയുമായിരുന്നു. തുടർന്ന് വിമാനം 800 മീറ്റർ നിരങ്ങി നീങ്ങി. ഇതിനിടെ രണ്ടാം നമ്പർ എൻജിൻ വലതുവശത്തെ ചിറകിൽനിന്ന് വേർപ്പെട്ട് ഈ ഭാഗത്ത് തീ പിടിച്ചു. തുടർന്ന് ഒന്നാം നമ്പർ എൻജിന്റെ ഭാഗത്തും തീ പടരുകയായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

സംഭവത്തിൽ വിമാനത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടെങ്കിലും യുഎഇ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE