അങ്കമാലിയിൽ നാല് കൗൺസിലർമാർ അയോഗ്യർ

കൂറുമാറിയതിന് അങ്കമാലി മുനിസിപ്പാലിറ്റിയിലെ നാലു മുന്‍ കൗണ്‍സിലര്‍മാരെ  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അയോഗ്യരാക്കി.  

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അംഗങ്ങളായ എല്‍.സി.ആന്റണി -വാര്‍ഡ് 28, സി.കെ,വര്‍ഗ്ഗീസ് -വാര്‍ഡ് 29, മേരിസിറിയക് -വാര്‍ഡ് 19, ജയ ജിബി -വാര്‍ഡ് 23, എന്നിവരെയാണ് അയോഗ്യരാക്കിയത്.

2014 ല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെതിരേ കൗണ്‍സിലര്‍മാരായ പൗലൂസ്, മീര അവറാച്ചന്‍ എന്നിവര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനം.

കൂറുമാറ്റ നിരോധന നിയമപ്രകാരം 2016 സെപ്തംബര്‍ ഏഴു മുതല്‍ ആറു വര്‍ഷത്തേക്ക് അംഗമായി തുടരുന്നതില്‍നിന്നും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്നും കമ്മീഷന്‍ ഇവരെ വിലക്കിയിട്ടുണ്ട്.

സ്വതന്ത്രനയി വിജയിച്ച വില്‍സണ്‍ മുണ്ടാടനെതിരായ പരാതി കമ്മീഷന്‍ തള്ളി.   ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വക്കേറ്റ്മാരായ കല്ലമ്പലം എസ് ശ്രീകുമാര്‍, വാസുദേവന്‍ നായര്‍ കെ.ബി.ഷാജി  എന്നിവര്‍ കമ്മീഷനില്‍ ഹാജരായി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE