അരി, മുളക്, ചായപ്പൊടി എന്നിവയടങ്ങിയ സൗജന്യ ഓണക്കിറ്റ് സെപ്തംബര്‍ 10 വരെ നീട്ടി

ഓണത്തിന് സൗജന്യമായി ഓണക്കിറ്റ് വിതരണം തീയതി നീട്ടി

ബിപിഎല്‍, എഎവൈ റേഷന്‍കാര്‍ഡുടമകള്‍ക്കുള്ള സൗജന്യഓണക്കിറ്റ് വിതരണം സെപ്തംബര്‍ 10 വരെ നീട്ടിയതായി സപ്‌ളൈകോ അറിയിച്ചു.

രണ്ടു കിലോ അരി, 200ഗ്രാം മുളക്, 100ഗ്രാം ചായപ്പൊടി എന്നിവയടങ്ങിയ കിറ്റാണ് സപ്‌ളൈകോ വില്പനശാലകളില്‍ നിന്ന് സൗജന്യമായി വിതരണം ചെയ്യുന്നത്.

സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവരെ 11 ലക്ഷത്തോളം പേര്‍ ഓണക്കിറ്റ് കൈപ്പറ്റിയിട്ടുണ്ട്. സെപ്തംബര്‍ 10,11 (ശനി, ഞായര്‍) തീയതികളില്‍ സപ്‌ളൈകോ വില്പനശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും സപ്‌ളൈകോ അറിയിച്ചു.

NO COMMENTS

LEAVE A REPLY