കെ.ജി.ജോർജ്ജിന് ജെ സി ഡാനിയേല്‍ പുരസ്‌കാരം

ജെ സി ഡാനിയേല്‍ പുരസ്‌കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജിന്.

മലയാള സിനിമാ രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഒക്ടോബര്‍ 15ന് പാലക്കാട് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും.

1970 കളിലെ മലയാള ചലചിത്രങ്ങളെ ആധുനീകരിച്ച വ്യക്തിയായിരുന്നു കെ ജി ജോര്‍ജ്. രാമുകാര്യാട്ടിന്റെ അസിസ്റ്റന്റായി സിനിമയിലെത്തിയ ജോര്‍ജ് സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി ചിത്രങ്ങളെടുക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു.

മികച്ച ഫീച്ചര്‍ സിനിമക്കുള്ള ദേശീയ അവാര്‍ഡ്, 9 സംസ്ഥാന അവാര്‍ഡുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. സ്വപ്നാടനം, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, ഇലവങ്കോട് ദേശം എന്നിവ പ്രധാന സിനിമകളാണ്. ഐ വി ശശി ചെയര്‍മാനും സിബി മലയില്‍, ഇ പി വിജയകുമാര്‍, കമല്‍, റാണി ദേശായ് എന്നിവര്‍അടങ്ങിയ ജൂറി അംഗങ്ങളുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

 

 

j-c-daniel-award-to-k-g-george

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE