മാണിയ്ക്ക് വേണ്ടിയും എം കെ ദാമോദരൻ

0

അഴിമതിആരോപണം നേരിട്ടുകൊണ്ടിരിക്കുന്ന മുൻ മന്ത്രി കെ എം മാണിക്കുവേണ്ടി അഡ്വ. എം കെ ദാമോദരൻ ഹൈക്കോടതിയിൽ ഹാജരായി. കോഴിക്കടത്ത് കേസിൽ മാണിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന ഹരജിയിലാണ് ദാമോദരൻ തകോടതിയിൽ ഹാജരായത്.

കോഴി കച്ചവടക്കാരുടേയും ആയുർവ്വേദ ഉത്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് 15കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് മാണിക്കെതിരായ കേസ്. ആയുർവ്വേദ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ നികുതി നാല് ശതമാനമായി കുറച്ചതിലും മാണിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.

Comments

comments

youtube subcribe