ഇന്‍ഫോപാര്‍ക്ക് പരിസരത്ത് കവര്‍ച്ച ; മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

0

ഇന്‍ഫോപാര്‍ക്ക് പരസിരത്ത് പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ പ്രീപെയ്ഡ് ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍മാരായ മൂന്ന് പ്രതികള്‍ പിടിയില്‍.

കാക്കനാട് അത്താണി വലിയപറമ്പ് മുനീര്‍കോയ (23), മുണ്ടംപാലം ബി.എം.സി ക്ക് സമീപം വെളുത്തേടത്ത് പറമ്പ് വീട്ടില്‍ വി.കെ. മുനീര്‍ (35), നിലംപതിഞ്ഞിമുഗള്‍ പരപ്പയില്‍ വീട്ടില്‍ പി.ആര്‍. രതീഷ് (31) എന്നിവരാണ് പിടിയിലായത്.

ഇന്‍ഫോപാര്‍ക്ക് ബ്രഹ്മപുരം റോഡില്‍ കിന്‍ഫ്ര ഈസ്റ്റ് ഗേറ്റിന് സമീപമാണ് സംഭവം. കാറിനുളളില്‍ സംസാരിച്ചിരുന്ന പുത്തന്‍കുരിശ് സ്വദേശിയായ യുവാവിനേയും സൂഹൃത്തിനെയും ഭീഷണിപ്പെടുത്തുകയും യുവാവിനെ ബലമായി ഓട്ടോറിക്ഷയില്‍ പിടിച്ചുകയറ്റി ഇടച്ചിറ എസ്.ബി.ഐ എറ്റിഎമ്മിലെത്തിച്ച് 10,000 രൂപ പിന്‍വലിപ്പിച്ച് തട്ടിയെടുക്കുകയുമായിരുന്നു.

യുവാവ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ കാക്കനാട് ഭാരത് മാതാ കോളേജിന് സമീപത്തു നിന്നും പ്രതികളെ ഓട്ടോറിക്ഷ ഉള്‍പ്പെടെ കണ്ടെത്തുകയായിരുന്നു. അപഹരിക്കപ്പെട്ട 10,000 രൂപ പ്രതികളുടെ കൈയ്യില്‍ നിന്നും കണ്ടെത്തി.

Comments

comments

youtube subcribe