ഇനി തുറക്കാനുള്ളത് മൂന്ന് ലോക്കറുകൾ; ബാബുവിന് മേൽ പിടിമുറുക്കി വിജിലൻസ്

0

ബാബുവിന്റെ മകളുടെ പേരിലുള്ള മറ്റൊരു ലോക്കറിൽനിന്ന് നൂറിലേറെ പവൻ സ്വർണം കണ്ടെത്തി. ബാബുവിന്റെ ഇളയ മകളുടെ തമ്മനം യൂണിയൻ ബാങ്കിലെ ലോക്കറിൽനിന്നാണ് സ്വർണം കണ്ടെത്തിയത്. നേരത്തെ വെണ്ണലയിലെ പഞ്ചാബ് നാഷണൽ ബാങ്കിലെ ലോക്കറിൽ നിന്ന് 117 പവൻ സ്വർണം പിടിച്ചെടുത്തിരുന്നു.

കണ്ടെത്തിയ സ്വർണം കുടുംബസ്വത്തിന്റെ ഭാഗമാണെന്ന് ബാബുവിന്റെ മരുമകൻ പ്രതികരിച്ചു. വിജിലൻസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ബാബുവിനെതിരെ വിജിലൻസ് അന്വേഷണം തുടരുകയാണ്.

ഇനിയും മൂന്ന് ലോക്കറുകൾ കൂടി വിജിലൻസ് പരിശോധിക്കാനുണ്ട്. തൃപ്പൂണിത്തു റയിലെ സ്റ്റേറ്റ് ബാങ്കിൽ ബാബുവിന് പേരിലുള്ള ലോക്കറും ഇന്ന് വിജിലൻസ് പരിശഓധിച്ചേക്കും.

Comments

comments