22,050 കോടി ചെലവിട്ട് ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ഒരുങ്ങുന്നു

0

ലോകത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടല്‍ സൗദി അറേബ്യയ്ക്ക് സ്വന്തമാകുന്നു. 2017 ഓടെ ഹോട്ടലിന്റെ നിര്‍മാണം പൂര്‍ത്തിയാകും.  22050 കോടി രൂപയാണ് ഈ ഹോട്ടലിന്റെ നിര്‍മ്മാണ ചിലവ്. മക്കയിലാണ് ഈ ഹോട്ടല്‍ വരുന്നത്. 14 ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിടവ്യാപ്തിയുള്ള ഹോട്ടല്‍ മക്ക സെന്‍ട്രല്‍ സോണിലെ മനാഫിയ മേഖലയിലാണ്.

l_123226_082129_updates

അബ്രാജ് കുദയ് എന്നാണ് ഈ ഹോട്ടലിന്റെ പേര്. എഴുപത് റസ്റ്റോറന്റുകളും അഞ്ചു ഹെലിപ്പാഡുകളും പതിനായിരം മുറികളും ഇവിടെ ഉണ്ടാകും .  പരമ്പരാഗത മരൂഭൂമി കോട്ടയുടെ മാതൃകയിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം.  ബസ് സ്‌റ്റേഷന്‍, ഷോപ്പിംഗ് മാള്‍, ഫുഡ് കോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ എന്നിവയും ഇവിടെ ഒരുങ്ങും.

abraj-kudai-biggesthotel0816

 

Comments

comments

youtube subcribe