ആസിയാൻ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി ഭീകരവാദമെന്ന് നരേന്ദ്രമോഡി

0
Narendra Modi

ആസിയാൻ രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി മതമൗലികവാദ പ്രവർത്തനങ്ങളും അതിരുവിട്ട കലാപങ്ങളുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ലാവോസിൽ നടക്കുന്ന 14ആമത് ആസിയാൻ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ കിഴക്ക് ദർശന നയത്തിന്റെ അച്ചുതണ്ടായി പ്രവർത്തിക്കുന്നത് ആസിയാനാണെന്നും ആസിയാൻ-ഇന്ത്യ സഹകരണ ഉടമ്പടി(2016-2020) അതിവേഗം പുരോഗമിക്കുകയാണെന്നും മോഡി പറഞ്ഞു. 54 പദ്ധതികൾ ഇതിനോടകം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിൽ സമാധാനം ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബന്ധരാണെന്നും മോഡി പറഞ്ഞു. ഉച്ചകോടിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം ലാവോസിൽ തുടരുന്ന പ്രധാനമന്ത്രി ആസിയാൻ രാഷ്ട്രതലവരുമായി കൂടിക്കാഴ്ച നടത്തുകയാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe