Advertisement

ലൈഫ് സ്റ്റൈൽ രോഗങ്ങളെ മോണിറ്റർ ചെയ്യാവുന്ന റിസ്റ്റ് ബാൻഡ് – ഹീലോ

September 8, 2016
Google News 1 minute Read

ലൈഫ് സ്റ്റൈൽ രോഗങ്ങളെ മോണിറ്റർ ചെയ്യാൻ സഹായിക്കുന്ന ഒരു റിസ്റ്റ് ബാൻഡ് ആണ് ഹീലോ. ലോകത്തിലെ ആദ്യത്തെ ഹെൽത്ത് ആന്റ് ലൈഫ് സ്റ്റൈൽ ഒറാക്കിൾ എന്ന അവകാശ വാദവുമായാണ് ഹീലോ രംഗത്തെത്തിയിരിക്കുന്നത്.

24 മണിക്കൂറും ധരിക്കാവുന്ന വളരെ സ്ലിം ആയൊരു റിസ്റ്റ് ബാൻഡ് ആണ് ഹെലോ. ബ്ലൂടൂത്ത് ഉപയോഗിച്ച് ഫോണുമായി കണക്ട് ചെയ്താൽ ഹീലോ പ്രവർത്തിച്ചു തുടങ്ങുകയായി ഹാർട്ട് ബീറ്റ്, ബിപി, ബ്രെത്ത് റേറ്റ്, ഈസിജി, മൂഡ്, സ്ലീപ് റേറ്റ് , ഒരോ ദിവസവുമ നടക്കുന്ന ദൂരം തുടങ്ങിയ വിവരങ്ങൾ നമ്മുടെ ഡാഷ് ബോർഡിൽ ലഭ്യമാകും. സാധാരണ ഹെൽത്ത് മോണിറ്ററിങ്ങ് ബാൻഡുകളിൽ നിന്നും വ്യത്യസ്തമായി, ലഭ്യമായ ഡേറ്റ് ഉപയോഗിച്ച് രോഗം പ്രെഡിക്ട് ചെയ്യാനും ഹീലോയ്ക്ക് കഴിയും.

ക്ലൗഡ് നെറ്റ്വർക്കായി കണക്ട് ചെയ്ത്ഓൺലൈനായി കൺസൾട്ടേഷനും ഭാവിയിൽ ഹീലോയിലൂടെ ലഭ്യമാകും. ഹീലോ പായ്ക്കിനൊപ്പം ലഭിക്കുന്ന സിലിക്കോൺ/ ജർമേനിയം ബാൻഡുകൾ നമുക്ക് പോസിറ്റീവ് എനർജി നൽകുമെന്നും അതുവഴി ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുമെന്നാണ് അവകാശപ്പെടുന്നത്.

ഹീലോയിൽ ലഭ്യമാകുന്ന ഡേറ്റ ഡോക്ടർക്കും കുടുംബകൾക്കും പങ്കുവെക്കാനുള്ള സൗകര്യവുമുണ്ട്. അപകട സന്ദർഭങ്ങളിൽ സുഹൃത്തുക്കൾക്ക് അപായ സൂചന നൽകാൻ സഹായിക്കുന്ന പാനിക് ബട്ടൻ മറ്റൊരു അഡീഷ്ണൽ ഫീച്ചർ ആണ്.

 

tekeys, helo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here