ട്രെയിന്‍ കൂലി പരിഷ്‌കാരം യാത്രക്കാരെ കൊള്ളയിടിക്കാന്‍ : രമേശ് ചെന്നിത്തല

വിമാനത്തിലേത് പോലെ ട്രെയിനിലും തിരക്കനുസരിച്ച് യാത്രാക്കൂലി വര്‍ധിപ്പിക്കാനുള്ള തിരുമാനം യാത്രക്കാരെ കൊള്ളയടിക്കുതിന് വേണ്ടിയാണെ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാജധാനി, തുരന്തോ, ശതാബ്ദി എന്നീ എക്‌സ്പ്രസ് ട്രെയിനുകളിലാണ് തുടക്കത്തില്‍ പരിഷ്‌കാരമെങ്കിലും കാലക്രമേണ മറ്റെല്ലാ ട്രെയിനുകള്‍ക്കും ഈ സമ്പ്രദായം നടപ്പിലാക്കാന്‍ പോവുകയാണ്.

ആദ്യം ബുക്ക് ചെയ്യുന്ന പത്ത് ശതമാനം പേര്‍ക്ക് മാത്രമെ യഥാര്‍ത്ഥ നിരക്കില്‍ യാത്ര ചെയ്യാനാവൂ. മറ്റുള്ളവര്‍ക്ക് ഓരോ പത്ത് ശതമാനം കഴിയുമ്പോഴും ആനുപാതികമായി നിരക്ക് കൂടും. ഫലത്തില്‍ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അമ്പത് ശതമാനത്തോളം ഉയര്‍ന്ന നിരക്ക് നല്‍കേണ്ട അവസ്ഥയാണുണ്ടാകുത്.

റെയില്‍ വേയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനോ അപകടങ്ങള്‍ ഒഴിവാക്കാനോ ശ്രദ്ധിക്കാതെ ജനങ്ങളെ പരമാവധി പിഴിയാനാണ് അധികൃതരുടെ ശ്രമം.

ബഡ്ജറ്റില്‍ പ്രഖ്യാപിക്കാതെയാണ് പിന്‍വാതില്‍ വഴി വര്‍ധനവ് കൊണ്ടുവിരിക്കുത്. ഇത് പ്രതിഷേധാര്‍ഹമാണ്.

റെയില്‍വേയുടെ ഈ പരിഷ്‌കാരം ഏറ്റവും കൂടുതല്‍ ബാധിക്കുത് ദീര്‍ഘ ദൂര സഞ്ചാരികളായ മലയാളികളെയാണ്. ഈ പരിഷ്‌കാരം പിന്‍വലിക്കണമെ് രമേശ് ചെന്നിത്തല കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE