കണ്ടെയ്‌നര്‍ റോഡിന് മോക്ഷം ആകുമോ ?

കണ്ടെയ്‌നര്‍ റോഡിലെ അപകടവും പാര്‍ക്കിംഗും ഒഴിവാക്കാന്‍ നടപടികള്‍

തിരക്കേറി വരുന്ന കൊച്ചി കണ്ടെയ്‌നര്‍ റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പു പ്രതിനിധികളുടെ യോഗം ഇക്കാര്യത്തില്‍ തീരുമാനങ്ങളെടുത്തു.

കണ്ടെയ്‌നര്‍ ലോറികള്‍ വഴിയരുകില്‍ പാര്‍ക്ക് ചെയ്യുന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

container-road

ഇതിനു പരിഹാരമായി ബി.പി.സി.എല്‍. വക അഞ്ചേക്കര്‍ സ്ഥലം ഉപയോഗിക്കും. 200ഓളം ലോറികള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും. 17 കിലോമീറ്റര്‍ വരുന്ന റോഡില്‍ അനവധി പാലങ്ങളും തിരിവുകളും വളവുകളുമുണ്ട്. ഇതു സംബന്ധിച്ച് ഇവിടങ്ങളില്‍ മുന്നറിയിപ്പ് അടയാളങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥാപിക്കും.

ഈ റോഡില്‍ ഭാവിയെ മുന്നില്‍ക്കണ്ട് ഭൂഗര്‍ഭ വൈദ്യുതി കേബിളുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ദേശീയപാതാ അതോറിട്ടിയും കെഎസ്ഇബിയും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ പ്രതിനിധികളും ചേര്‍ന്ന് പരിശോധന നടത്തി.

റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 6.9 കോടിയുടെ പദ്ധതി നിര്‍ദേശം അനുമതിക്കായി ഡല്‍ഹി ദേശീയപാതാ അതോറിറ്റിക്കു സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ടെയ്‌നര്‍ റോഡിനൊപ്പം മുളവുകാട്- ബോള്‍ഗാട്ടി സര്‍വീസ് റോഡ് നിര്‍മാണം വേഗത്തിലാക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും  മൂലമ്പിള്ളി സര്‍വീസ് റോഡ് എസ്റ്റിമേറ്റ് തയാറാക്കി ദേശീയപാതാ അതോറിറ്റി ആസ്ഥാനത്തിന് അയച്ചിരിക്കുകയാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE