തലസ്ഥാന ഹൃദയത്തിൽ വഴിമുടക്കി വിദ്യാർഥികളുടെ ഓണാഘോഷം

0
ഗതാഗതം തടഞ്ഞു നടുറോഡിൽ വിദ്യാർഥികളുടെ ഓണാഘോഷം.

യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളാണ് എംജി റോഡിലെ ഗതാഗതം പൂർണമായും സ്തംഭിപ്പിച്ച് ഓണാഘോഷം നടത്തിയത്.

പൊലീസ് നോക്കിനിൽക്കെയാണ് എസ്.എഫ്.ഐ.യുടെ കൊടിയും പിടിച്ചുള്ള വിദ്യാർഥികളുടെ ഓണാഘോഷം നടന്നത്. ഗതാഗതം തടയരുതെന്നു പൊലീസ് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വാദ്യമേളങ്ങൾ കൊട്ടിയും ഡാൻസ് കളിച്ചും കുട്ടികൾ റോഡിലേക്കിറങ്ങി. ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് ആഘോഷത്തിൽ പങ്കെടുത്തത്.

കുട്ടികൾക്കെതിരെ പൊലീസ് കേസെടുത്തു.

രാവിലെ മുതൽ കോളജിനകത്ത് ഓണാഘോഷം നടക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ക്യാംപസിൽനിന്നും കുട്ടികൾ റോഡിലേക്കിറങ്ങിയത്.

whatsapp-image-2016-09-08-at-13-25-12

യൂണിവേഴ്സിറ്റി കോളജ് മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽവരെ ഘോഷയാത്രയുമായും കുട്ടികളെത്തി. ഏകദേശം ഒരു മണിക്കൂറോളം വാഹനഗതാഗതം പൂർണമായും സ്തംഭിച്ചു. ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഗതാഗതക്കുരുക്കിൽ കുടുങ്ങി.

whatsapp-image-2016-09-08-at-13-25-19

Comments

comments

youtube subcribe