സീസണിൽ ടിക്കറ്റ് നിരക്ക് കൂട്ടാൻ റെയിൽവേയും

0

വിമാന സർവ്വീസുകൾക്ക് സീസണുകളിൽ യാത്രാ നിരക്ക് പരിഷ്‌കരിക്കുന്നതുപോലെ ഫ്‌ളക്‌സി നിരക്ക് സംവിധാനവുമായി റെയിൽവേയും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ രാജധാനി, തുരന്തോ, ശതാബ്ദി എന്നീ ട്രെയിനുകളിലെ യാത്രയ്ക്ക് അമ്പത് ശതമാനം വരെ ടിക്കറ്റ് നിരക്ക് കൂട്ടി. നിരക്ക് വർദ്ധന വെള്ളിയാഴ്ച മുതൽ നിലവിൽ വരും.

ഈ ട്രെയിനുകളിൽ ആദ്യം ബുക്ക് ചെയ്യുന്ന പത്തുശതമാനം യാത്രക്കാർക്കു മാത്രമേ നിലവിലെ നിരക്കിൽ യാത്രചെയ്യാനാകൂ. ശേഷം ഓരോ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കും അടിസ്ഥാന നിരക്കിൽ പത്ത് ശതമാനം വർദ്ധനവുണ്ടാകും. ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ നിരക്കിനേക്കാൾ അമ്പത് ശതമാനം ഉയർന്ന നിരക്കിൽ നൽകേണ്ടി വരും.

Comments

comments

youtube subcribe