ഒപ്പം ആദ്യം കാണണമെന്ന് രജനീകാന്ത്, സൗകര്യമൊരുക്കി പ്രിയദർശൻ

പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം അവിസ്മരണീയങ്ങളാണ്. അതുകൊണ്ടുതന്നെ ഇരുവരുമൊന്നിച്ചെത്തുന്ന ഒപ്പം കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

എന്നാൽ ലോകം മുഴുവൻ ആരാധകരുള്ള സാക്ഷാൽ രജനികാന്താണ് ഇത്തവണ ഇവരുടെ ചിത്രത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നത്‌. ചിത്രം ആദ്യ ദിവസം തന്നെ കാണണമെന്ന ആഗ്രഹം രജനീകാന്ത് തന്നെ നേരിട്ട് പങ്കുവെക്കുകയായിരുന്നു. കേട്ട ഉടനെ അതിനുള്ള അവസരവും പ്രിയദർശൻ ഒരുക്കി.

ചെന്നയിലെ രജനീകാന്തിന്റെ വീട്ടിലാണ് പ്രിയദർശൻ ചിത്രം കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് രജനികാന്തിന്റെ വീട്ടിൽ ഒപ്പം സിനിമയുടെ പ്രത്യേക ഷോ നടക്കും.

ഒപ്പം ചിത്രത്തിന്റെ വിശേഷങ്ങൾ പ്രിയദർശൻ നേരത്തേ രജനീകാന്തിനോട് പറഞ്ഞിരുന്നു. തന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ ചിത്രമായിരിക്കും ഇത് എന്നായിരുന്നു അത്.

NO COMMENTS

LEAVE A REPLY