ബസ് അപകടം മരണം 20 ആയി. 5 പേരുടെ നില ഗുരുതരം

ഒഡീഷയിലെ അംഗൂർ ജില്ലയിൽ ബസ് അപകടത്തിൽ മരണം 20 ആയി. 5 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒഡീഷയിലെ അംഗൂർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.

ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. പഴക്കം ചെന്ന മാനിത്രി പാലത്തിൽ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് നടുക്കം രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY