ബസ് മറിഞ്ഞ് 15 മരണം

0

ഒഡീഷയിൽ ബസ് മറിഞ്ഞ് 15 മരിച്ചു. പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒഡീഷയിലെ അംഗൂർ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. 15 പേർക്്ക അപകടത്തിൽ പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിലരുടെ നിലഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്.

ബൗദ് ജില്ലാ ആസ്ഥാനത്തു നിന്ന് അതാമാലിക്കിലേക്ക് യാത്ര തിരിച്ച സ്വകാര്യ ബസ് ആണ് അപകടത്തിൽ പെട്ടത്. പഴക്കം ചെന്ന മാനിത്രി പാലത്തിൽ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് നടുക്കം പ്രകടിപ്പിച്ചു.

Comments

comments

youtube subcribe