ബാബുവിനെതിരെ കുടുക്ക് മുറുകുന്നു

മുൻ മന്ത്രി കെ.ബാബുവിനെതിരായുള്ള അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുന്നു.

കെ ബാബു മകള്‍ക്ക് വിവാഹ സമ്മാനമായി മകളുടെ ഭർത്താവിന്റെ അച്ഛന്റെ പേരിൽ വാങ്ങി നല്‍കിയ ബെന്‍സ് കാറിന്റെ വായ്പ കഴിച്ചുള്ള തുക അടച്ചത് ഒരു അബ്കാരിയാണെന്ന് സൂചന ലഭിച്ചതായും വാര്‍ത്തകളുണ്ട്.

കേസില്‍ ഇതുവരെ 70 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 300 പവനോളം സ്വർണം കണ്ടെത്തിയിട്ടുണ്ട്.

അതെ സമയം ബാബുവിന്റെയും, ഭാര്യയുടെയും പേരിലുള്ള ലോക്കറുകളിൽ നിന്ന് ഒന്നും കണ്ടെടുക്കാനായില്ല.

NO COMMENTS

LEAVE A REPLY