ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന്

0

ജെഎൻയു ഡെൽഹി സർവ്വകലാശാല എന്നിവിടങ്ങളിൽ ഇന്ന് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്. ജെഎൻയുവിൽ ഇടതുകക്ഷികളായ എസ്എഫ്‌ഐ-ഐസ എന്നിവർ ഒന്നിച്ചാണ് മത്സരിക്കുന്നത്.

എൻ.എസ്.യു.ഐ, എ.ബി.വി.പി, എസ്.എഫ്.എസ്, ബിർസ അംബേദക്കർ ഫൂലെ അസോസിയേഷൻ എന്നി കക്ഷികളാണ് ജെ.എൻ.യുവിൽ മത്സരരംഗത്തുള്ളത്. ജെ.എൻ.യുവിൽ ഒമ്പതിനായിരത്തോളം വിദ്യാർത്ഥികളാണ് വോട്ടർമാരായുള്ളത്.

ഡെൽഹി സർവ്വകലാശാലകളിൽ ഐസ, എൻഎസ്യുഐ, എബിവിപി എന്നീ കക്ഷികളാണ് മത്സര രംഗത്തുള്ളത്. സർവ്വകലാശാലകൾക്ക് കീഴിലെ 51 കോളേജുകലിൽനിന്നായി 1,23241 വിദ്യാർത്ഥികൾ വോട്ടർമാരായുണ്ട്.

ഡെൽഹിയിൽ അധികൃതരാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെങ്കിൽ ജെഎൻയുവിൽ വിദ്യാർത്ഥികളാണ് തെരഞ്ഞടുപ്പ് നടത്തുന്നത്.
ജെഎന്യു വിൽ സെപ്തംബർ 12നും ഡെൽഹിയിൽ സെപ്തംബർ 10 നുമാണ് ഫലപ്രഖ്യാപനം.

Comments

comments

youtube subcribe