മലബാർ സിമന്റ്‌സ് മുൻ എംഡി കെ പത്മകുമാറിന് ഉപാധികളോടെ ജാമ്യം

അഴിമതിക്കേസിൽ അറെസ്റ്റിലായ മലബാർ സിമന്റ്‌സ് മുൻ എംഡി കെ പത്മകുമാറിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. ഇന്ന് രാവിലെ തൃശ്ശൂർ വിജിലൻസ് കോടതിയിലാണ് പത്മകുമാറിനെ ഹാജരാക്കിയത്.

ജാമ്യം നൽകുന്നത് കോടതിയിൽ സർക്കാർ എതിർത്തിരുന്നു. ആവശ്യമെങ്കിൽ ഡയറക്ടർ ബോർഡിനേയും പ്രതികളാക്കേണ്ടി വരുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

മലബാർ സിമന്റ്‌സിൽ അനധികൃതമായി സിമന്റ് ഡീലർഷിപ്പ് അനുവദിച്ചതുവഴി 2.70 കോടി രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് പത്മകുമാറിനെ അറെസ്റ്റ് ചെയ്തത്. തുടർന്ന സർക്കാർ പത്മകുമാറിനെ എംഡി സ്ഥാനത്തുനിന്ന് നീക്കി.

NO COMMENTS

LEAVE A REPLY