ഉത്തര കൊറിയയിൽ ഭൂചലനം; കാരണം ആണുപരീക്ഷണമെന്ന് റിപ്പോർട്ട്

North korea

ഉത്തര കൊറിയയിൽ ഭൂചലനം. വീണ്ടും അണു പരീക്ഷണം നടത്തിയതായും ഭൂചലനം അതിന്റെ ഭാഗമായാണെന്നും റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 5.3 രേഖപ്പെടുത്തിയതായി ദക്ഷിണകൊറിയൻ വൃത്തങ്ങൾ അറിയിച്ചു. ഉത്തരകൊറിയ തുടർച്ചയായി അണുപരീക്ഷണം നടത്താറുള്ള പ്യങ്‌ഗ്യെയ്ക്ക് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.

അഞ്ചാമത്തെ അണുപരീക്ഷണമാണ് വെള്ളിയാഴ്ച പുലർച്ചെ നടന്നത്. മുമ്പ് പരീക്ഷണം നടന്നപ്പോഴെല്ലാം ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.10 കിലോ ടൺ വരുന്ന രാസവസ്തുക്കൾ പരീക്ഷിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ജനുവരിയിലെ പരീക്ഷണത്തിന്റെ ഇരട്ടി ശക്തിയുള്ള ആയുധങ്ങളാണ് ഇന്ന് പരീക്ഷിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നത്. ഹൈഡ്രജൻ ബോംബ് വിജയകരമായി പരീക്ഷിച്ചുവെന്നാണ് ഉത്തരകൊറിയയുടെ വിശദീകരണം.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE