റെയിൽ വേ ടിക്കറ്റ് നിരക്ക് വർദ്ധന; ലാഭം വിമാനയാത്ര

0

റെയിൽ വേ ടിക്കറ്റ് നിരക്ക് വർദ്ധന എയർലൈൻ സർവ്വീസുകൾക്ക് ഗുണകരമാകുന്നു. സീസണിൽ വിമാനക്കമ്പനികൾ നിരക്ക് വർദ്ധിപ്പിക്കാറുണ്ട്. ഇതിന് തുല്യമായി രാജധാനി, തുരന്തോ, ശതകാബ്ദി ട്രെയിനുകളിൽ തിരക്കനുസരിച്ച് നിരക്ക് വർദ്ധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ അവസാന മണിക്കൂറിൽ നിരക്ക് വർദ്ധന വരിത്തില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

രാജധാനിയുടെ സെക്കന്റ് എസി നിരക്കിന് തുല്യമായ തുകയാണ് എയർ ഇന്ത്യ ഈടാക്കുന്നത്. ടേക്ക് ഓഫിന് നാല് മണിക്കൂർ മുമ്പുവരെ എയർ ഇന്ത്യയിലെ നിരക്ക് ഇതായിരിക്കും. ട്രെയിനിൽ പോകുന്നതിന് പകരം ഡെൽഹിയിൽനിന്ന് ബംഗളുരുവിലേക്ക് നാല് മണിക്കൂർ മുമ്പ് വിമാന ടിക്കറ്റ് ബുക്ക് ചെയ്താൽ 1530 രൂപയോളം ലാഭിക്കാം. രാജധാനിയിൽ 5626 രൂപ നൽകേണ്ടി വരുമ്പോൾ എയർ ഇന്ത്യയിൽ ഇത് 4095 രൂപ മാത്രമാണ്.

Comments

comments