ഇന്ത്യയിലേക്ക് വരാത്തത് പാസ്‌പോർട്ട് റദ്ദാക്കിയതിനാലെന്ന് മല്യ

0

തനിക്ക് ഇന്ത്യിയിലേക്ക് വരാൻ താൽപര്യമുണ്ടെന്നും എന്നാൽ പാസ്‌പോർട്ട് റദ്ദാക്കിയതിനാൽ വരാൻ സാധിക്കുന്നില്ലെന്നും കിങ്ഫിഷർ ഉടമ വിജയ് മല്യ. വിദേശ നാണ്യ നിയന്ത്രണ നിയമം-ഫെറ ലംഘിച്ച കേസിൽ വിസ്താരത്തിനായി ഹാജരാകാൻ മല്യയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് മല്യയുടെ അഭിഭാഷകനാണ് ഡെൽഹി ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്.

ഒക്ടോബർ നാലിന് കേസ് പരിഗണിക്കുമ്പോൾ മല്യയുടെ പ്രതികരണം ഹാജരാക്കണമെന്ന് കോടതി നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറിനോട് ആവശ്യപ്പെട്ടിരുന്നു.

വിജയ്മല്യയുടെ 6600 കോടി രൂപയുടെ വസ്തുക്കളും ഷെയറുകളും എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. മഹാരാഷ്ട്രയിലെ 200 കോടി വിലയുള്ള ഫാംഹൗസ്, ബംഗളുരുവിലെ 800 കോടിരൂപ വിലമതിക്കുന്ന കെട്ടിടങ്ങൾ, മാളുകൾ, 3000 കോടിയുടെ യു.ബി.എൽ, യു.എസ്.എൽ ഷെയറുകൾ എന്നിവയാണ് എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തത്.

Vijay Mallya: Want to come to India, but passport revoked.

Comments

comments

youtube subcribe