കോൾഡ് പ്ലേ മുംബൈയിൽ വരുന്നു !!

കോൾഡ് പ്ലേ ഇന്ത്യയിൽ വരുന്നു എന്ന് വാർത്തകൾ വരാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഇപ്പോൾ ഇതാ അവയൊക്കെ ശെരിവെച്ച് കൊണ്ട് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നു..കോൾഡ് പ്ലേ മുംബൈയിൽ വരുന്നു !!

ഈ നവംബർ 19 ന് ആണ് പ്രശസ്ത ബ്രിട്ടീഷ് ബാൻഡായ കോൾഡ് പ്ലേ മുംബൈയിൽ എത്തുക. മുംബൈ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്മന്റ് അതോറിറ്റിയുടെ ഗ്രൗണ്ടിലാണ് കോൺസേർട്ട അരങ്ങേറുക.

25,000 മുതൽ 5 ലകഷം വരെയാണ് ടിക്കറ്റുകളുടെ വില എന്നത് ആരാധകരെ വിഷമിപ്പിച്ചിരുന്നു. സെപ്തമ്പർ 12 ഓടെ ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റുകൾ ലഭിച്ച് തുടങ്ങും.

ടിക്കറ്റ് നിങ്ങൾക്ക് സൗജന്യമായി ലഭിക്കും !! എങ്ങനെ എന്നല്ലേ ??

ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവലിന്റെ ഭാഗമായാണ് കോൾഡ് പ്ലേ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്നത്. സാമൂഹിക സേവനത്തിന്റെ ഭാഗമായി നടത്തുന്നതാണ് ഗ്ലോബൽ സിറ്റിസൺ ഫെസ്റ്റിവൽ.

അത് കൊണ്ട് തന്നെ ഒരു ഗ്ലോബൽ സിറ്റിസൺ ആവാനുള്ള കരാർ ഒപ്പ് വെച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന ക്യാമ്പെയിനിൽ പങ്കെടുക്കുകയും ചെയ്താൽ ടിക്കറ്റ് സ്വന്തമാക്കാം. എന്നാൽ ക്യാമ്പെയിനിൽ എന്തൊക്കെ ഉൾപ്പെടും എന്നതിനെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ല.

ഫെസ്റ്റിവലിന്റെ ഭാഗമായി കോൾഡ് പ്ലേ മാത്രമല്ല, ഇന്ത്യൻ താരങ്ങളായ ആമിർ ഖാൻ, എ.ആർ റഹ്മാൻ, ഫർഹാൻ അക്തർ എന്നിവരും സംബന്ധിക്കും.

cold play, india, mumbai, tickets free

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews