ഓണമടുത്തിട്ടും പൂ വിപണി മങ്ങുന്നു

പതിവ് പോലെ പൂവുകൾ കേരളത്തിലേക്ക് ഒഴുകി തുടങ്ങി കഴിഞ്ഞു. മിക്ക ഫുട് പാത്തുകളിലും ഇപ്പോൾ പൂക്കളുടെ കൂനകളുമായി കച്ചവടക്കാർ നിരന്നു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഈ വർഷം പൂ വിപണിക്ക് അത്ര നല്ല കാലമല്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പൂവിന് ആവശ്യക്കാർ കുറവാണെന്ന് കച്ചവടക്കാർ തന്നെ പറയുന്നു.

കൂട്ടികളുടെ പരീക്ഷകളും മറ്റും അടുത്തതും, ഓഫീസുകളിൽ ജോലി സമയത്ത് പൂക്കളമിടുന്നതിന് വിലക്കേർപ്പെടുത്തിയതും പൂവിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. മുമ്പ് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് വിറ്റ് തീർന്നിരുന്ന പൂക്കൾ ഇപ്പോൾ നാലും അഞ്ചും ദിവസങ്ങൾ എടുത്താണ് വിറ്റ് തീർക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു.

onam flower

പൂക്കൾ ദിവസങ്ങളോളം വാടാതെ ഇരിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വിഷംശമുള്ള കീടനാശികൾ അടങ്ങിയ പൂക്കളാണ് വിപണിയിൽ വരുന്നത് എന്ന പ്രചരണവും പൂവിപണിയെ പ്രതികൂലമായി ബാധിക്കുന്നു.

കൂടുതലും കൊയമ്പത്തൂർ നിന്നുമാണ് ഇത്തവണ പൂക്കൾ എത്തിയിരിക്കുന്നത്. ജമന്തി, ബന്ദി, വാടാമല്ലി, എവർഗ്രീൻ, മുല്ല, അരളി, റോസ് എന്നിവയാണ് പൂക്കടകളിലെ താരങ്ങൾ.  കൂട്ടത്തിൽ ജമന്തിക്കാണ് ഡിമാൻഡ്. കിലോയ്ക്ക് 150 രൂപ മുതലാണ് ഇവയുടെ വില. ബന്ദി പൂവിന് 130 ഉം, വാടാമല്ലിയ്ക്ക് 180 ഉം, റോസയ്ക്ക് 500 ഉം ആണ് ഇപ്പോൾ വിപണിയിൽ വില. മുല്ലപ്പൂവിനാകട്ടെ ഒരു മുഴം 40 രൂപയാണ്.

റോസയ്ക്ക് വിലക്കൂടുതൽ ആയത് കൊണ്ട് പലരും അരളിപ്പൂവ് പകരം വാങ്ങുന്നുണ്ട്. പൂക്കളത്തിന് ചുവപ്പേകാൻ രണ്ടിൽ ഏതെങ്കിലും ഒന്ന് കൂടിയേ തീരു. അതു കൊണ്ട് തന്നെ കിലോയ്ക്ക് 300 രൂപ മുതൽ വിലയുള്ള അരളിപ്പൂവിന് ആവശ്യക്കാർ ഏറെയാണ്.

onam, flower market,

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE