റിയോയിൽ ഇന്ത്യയ്ക്കായി മാരിയപ്പൻ നേടി സ്വർണം

റിയോയിൽ നടക്കുന്ന പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം സ്വന്തമാക്കി മാരിയപ്പൻ തങ്കവേലു. പുരുഷൻമാരുടെ ഹൈജെമ്പിലാണ് മാരിയപ്പൻ സ്വർണം കരസ്ഥമാക്കിയത്.

വികലാംഗർക്കായി നടത്തുന്ന മത്സരമാണ് പാരാലിമ്പിക്‌സ്. തമിഴ്‌നാട് സേലം സ്വദേശിയായ മാരിയപ്പന് കുട്ടിക്കാലത്തുണ്ടായ ബസ്സപകടത്തി ലാണ് ഒരു കാൽ നഷ്ടമായത്.

thangavelu

ഹൈജംബിൽ ഇന്ത്യയുടെ തന്നെ വരുൺ സിംഗ് ഭട്ടി വെങ്കലം നേടി. 1.89 മീറ്റർ പിന്നിട്ടാണ് മാരിയപ്പൻ സ്വർണം നേടിയത്. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പൻ.

ഇതിന് മുമ്പ് 1972 ൽ നീന്തൽ മത്സരത്തിൽ മുരളീകാന്ത് പേക്രറും 2004 ൽ ജാവലിൻ ത്രോയിൽ ദേവേന്ദ്ര ജാജറിയയും പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയിട്ടുണ്ട്. സ്വർണം നേടിയ മാരിയപ്പൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2 കോടി രൂപ സമ്മാനവും പ്രഖ്യാപിച്ചു.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE