പതഞ്ജലി ജീൻസുമായി ബാബാ രാംദേവ്

യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് വസ്ത്ര വ്യാപാര രംഗത്തേക്ക് ചുവടുവെക്കുന്നു. പരിധാൻ എന്ന പേരിൽ ഇറക്കുന്ന വസ്ത്രങ്ങളിൽ ജീൻസും ഫോർമൽ വസ്ത്രങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്ത്രീകൾക്കും പുരുഷൻമാർക്കും ആവശ്യമായ പാശ്ചാത്യ വസ്ത്രങ്ങൾ വിപണിയിലെത്തിക്കുക എന്നതാണ് സംരംഭം ലക്ഷ്യമിടുന്നത്.

താൻ യോഗാചാര്യൻ ആണ് എന്നതിനാൽ പാശ്ചാത്യ വസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ തെറ്റില്ലെന്നും  ആത്മീയതയോടൊപ്പം ആധുനികതയും താൻ ഇഷ്ടപ്പെടുന്നുവെന്നും രാംദേവ് പറഞ്ഞു.

ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിലും മറ്റ് രാജ്യങ്ങളിലും പുതിയ സംരംഭങ്ങൾ ആരംഭിക്കുമെന്നും രാംദേവ് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY