വ്യാജവാർത്തകൾക്കെതിരെ നിറപറ രംഗത്ത്

സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിറപറയുടെ നിർമ്മാതാക്കളായ K.K.R ഗ്രൂപ്പ് ഓഫ് കമ്പനീസ് രംഗത്ത്.

2015 സെപ്തംബർ മാസത്തിൽ ചില പത്രവാർത്തകൾ ഉദ്ധരിച്ചുകൊണ്ട് നിറപറയുടെ മൂന്ന് ഉൽപന്നങ്ങൾ നിരോധിച്ചതായുള്ള വാർത്തകളാണ് ഫേസ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയവയിലൂടെ പ്രചരിക്കുന്നത്. കഴിഞ്ഞ വർഷം ഫുഡ് സേഫ്റ്റി കമ്മീഷ്ണർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും, കേസ് കേരള ഹൈക്കോടതി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ആ വർത്തകൾ പുതിയവ എന്ന രീതിയിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ കമ്പനി സൈബർ സെല്ലിൽ പരാതി നൽകി കഴിഞ്ഞു. തുടർനടപടികളുമായി മുന്നോട്ടു പോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Nirapara,

NO COMMENTS

LEAVE A REPLY