നാടോടി സ്ത്രീയെ കടിച്ചു കീറി തെരുവ് നായക്കൂട്ടം

വീണ്ടും തെരുവ് നായ ആക്രമണം. തലശ്ശേരിയിൽ നാടോടി സ്ത്രീയെ തെരുവ് നായക്കൂട്ടം ആക്രമിച്ചു. കർണാടകയിലെ ഹുൻസൂർ സ്വദേശിനി രാധയാണ് തെരുവ് നായക്കളുടെ ആക്രമണത്തിന് ഇരയായത്. ശനിയാഴ്ച രാവിലെ അഞ്ചോടെയാണ് സംഭവം.
തലശ്ശേരി മമ്പറത്ത് പാലത്തിന് സമീപം ടെൻറ് കെട്ടി താമസിക്കുകയായിരുന്ന രാധയെ ടെന്റിനുള്ളിലേക്ക് ഇരച്ചുകയറിയ തെരുവുനായ്ക്കൾ കടിച്ച് പുറത്തേക്ക് വലിച്ചിഴയ്ക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.
രാധയുടെ മൂക്കും ചുണ്ടും തെരുവുനായ്ക്കൾ കടിച്ചുകീറി. മേൽചുണ്ട് പൂർണമായും നഷ്ടപ്പെട്ടുവെന്നാണ് വിവരം. ഗുരുതരമായ പരിക്കേറ്റ രാധയെ തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദഗ്ധ പരിശോധനക്ക് രാധയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here