മാനസിക പീഡനം; അത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

0

സ്‌കൂളിലെ പ്രധാന അധ്യാപിക മാനസികമായി പീഡിപ്പിച്ചതിൽ മനം നൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. മൂവാറ്റുപുഴ മോഡൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥിനി പി എ നന്ദനയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ നന്ദന കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പുലർച്ചെ ഒരുമണിയോടെയാണ് മരിച്ചത്.

പരീക്ഷയ്‌ക്കെത്തിയ പെൺകുട്ടിയുടെ ബാഗ് പരിശോധിച്ച അധ്യാപകർ കത്ത് കണ്ടെത്തിയെന്ന് ആരോപിച്ച് മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതോടെ സ്‌കൂളിൽനിന്ന് വിട്ടിലെത്തിയ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ അധ്യാപികയ്‌ക്കെതിരെ വാഴക്കുളം പോലീസ് കേസെടുത്തു.

Comments

comments

youtube subcribe