ശ്രേയാംസ് കുമാറിനും വിജിലൻസിന്റെ ‘പണി’വരുന്നുണ്ട്

0

മുൻ എംഎൽഎ എംവി ശ്രേയാംസ്‌കുമാർ 14 ഏക്കർ സർക്കാർ ഭൂമി കയ്യേറിയതായി വിജിലൻസ്. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വയനാട് കൃഷ്ണഗിരിയിലുള്ള 14 ഏക്കർ കാപ്പിത്തോട്ടം സർക്കാർ ഏറ്റെടുക്കണമെന്നും വയനാട് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോ.

ബ്യൂറോ ത്വരിതാന്വേഷണം നടത്തി തലശ്ശേരി വിജിലൻസ് സ്‌പെഷൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജനതാദൾ നേതാവ് എം.പി. വീരേന്ദ്രകുമാർ എം.പി, മകനും മുൻ എം.എൽ.എയുമായ എം.വി. ശ്രേയാംസ്‌കുമാർ എന്നിവരുടെ അനധികൃത ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം അറിയിച്ചിരിക്കുന്നത്.

ഡിവൈ.എസ്.പി മാർക്കോസ്, സി.ഐ ജസ്റ്റിൻ അബ്രഹാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ത്വരിതാന്വേഷണം. വ്യാഴാഴ്ചയാണ് അന്വേഷണസംഘം വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Comments

comments

youtube subcribe