ബാങ്ക് അവധി; ആശങ്ക വേണ്ടെന്ന് സർക്കാർ

atm no cash in kothamangalam ATM

തുടർച്ചയായ ബാങ്ക് അവധിമൂലം എടിഎമ്മിൽ പണം ഇല്ലാതെ വരുമോ എന്ന കാര്യത്തിൽ പൊതു ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് സംസ്ഥാന സർക്കാർ. പ്രശ്‌നത്തിൽ ഇടപെട്ട സർക്കാർ ഇതുസംബന്ധിച്ച് സംസ്ഥാനതല ബാങ്കർമാരുടെ സമിതിയുമായി ചർച്ച നടത്തി.

എടിഎം മെഷീനുകളിൽ ആവശ്യത്തിന് പണം നിറയ്ക്കാൻ എല്ലാ ബാങ്കുകളിലേയും കൺട്രോളിങ് ഓഫീസർമാർക്ക് സർക്കാർ നിർദ്ദേശം നൽകി. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY