പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

accident tipper lorry hit mother child

പാലക്കാട് കഞ്ചിക്കോട് ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു. തിരുവനന്തപുരം സ്വദേശി സുധീർ (30) ,കർണാടക സ്വദേശി ഗിരീഷ് (33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. പുലർച്ചെ നാലരയോടെയാണ് സംഭവം. കന്യാകുമാരിയിൽനിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ട്രാവൽസ് ബസ്സാണ് അപകടത്തിൽ പെട്ടത്. മുൻപിൽ പോവുകയായിരുന്ന ലോറിയുടെ പിറകിൽ ബസ്സ് ഇടിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY