കഴിഞ്ഞ വർഷം മാത്രം വിമാനയാത്ര നടത്തിയത് 720 കോടി പേർ

ആഗോള തലത്തിൽ പോയ വർഷം വിമാനയാത്ര നടത്തിയത് 720 കോടി പേർ. മോണ്ട്‌റിൽ ആസ്ഥാനമായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ പുറത്തുവിട്ട കണക്കിലാണ് 720 പേർ യാത്രചെയ്തിരിക്കുന്നതായി പറയുന്നത്. 2015 ൽ 160 രാജ്യങ്ങളിലായി 2300 ൽ അധികം വിമാനത്താവളങ്ങളിലെ കണക്കുകൾ പഠിച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

2014 നെ അപേക്ഷിച്ച് 2015 ൽ 6.4 ശതമാനം യാത്രക്കാരാണ് വർദ്ധിച്ചിരിക്കുന്നത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ 8.2 ശതമാനം വർധനയുണ്ടായി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE