പത്തനാപുരത്ത് ഗര്‍ഭിണി അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചു

stray dog

പത്തനാപുരത്ത് ഗര്‍ഭിണി അടക്കം ആറ് പേരെ തെരുവുനായ ആക്രമിച്ചു. പത്തനാപുരത്ത് പട്ടാഴിയിലാണ് സംഭവം. ഏറത്ത് വടക്ക്, മീനം ഭാഗത്ത് ഇന്നവെ വൈകിട്ടാണ് സംഭവം നടന്നത്. സമീപത്ത് കെട്ടിയിരുന്ന പശുവിനെയാണ് നായകള്‍ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് കടവിലുണ്ടായിരുന്ന തൊഴിലാളികള്‍ നായകളെ ഓടിച്ചുവിട്ടു. ഇതിലെ ഒരു നായയാണ് ഇത്രയും പേരെ കടിച്ചത്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തിരുവന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

NO COMMENTS

LEAVE A REPLY