സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് 123 വയസ്സ്

ലോക മത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗത്തിന് 123 വയസ്സ്. ചിക്കാഗോയിൽ നടന്ന ലോക മതസമ്മേളനത്തിൽ രണ്ട് ദിവസങ്ങളിലായി രണ്ട് പ്രസംഗങ്ങളാണ് വിവേകാനന്ദൻ നടത്തിയത്. അതിൽ ആദ്യ പ്രസംഗം 1893 സെപ്തംബർ 11 ആയിരുന്നു. മറ്റൊന്ന് സെപ്തംബർ 15 നും.

അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെയായിരുന്നു ‘അമേരിക്കയിലെ സഹോദരീ സഹോദരൻ മാരെ…’ തന്റേതായ ശൈലികൊണ്ട് ലോകത്തെം വിസ്മയിപ്പിച്ച മഹാനായ വിവേകാനന്ദന്റെ ആ പ്രസംഗത്തിന് ഇന്നേക്ക് 123 വയസ്സ്. പാശ്ചാത്യരെ ഏറ്റവുമധികം സ്വാധീനിച്ച ഒരാളുടെ പ്രസംഗം എന്ന നിലയിൽ പിൽക്കാലത്ത് ഇത് വ്യാഖ്യാനിക്കപ്പെട്ടു.

 

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE