രമേശ് ചെന്നിത്തലയുടെ ഓണാശംസകള്‍

0
chennithala

ലോകമെങ്ങുമുള്ള എല്ലാ മലയാളികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തിരുവോണാശംസകള്‍ നേര്‍ന്നു.

ഓണം സമൃദ്ധിയുടെയും സമത്വത്തിന്റെയും സ്‌നേഹത്തിന്റെയും, സഹിഷ്ണതയുടെയും സന്ദേശമാണ് നല്‍കുന്നത്. ജാതി – മത വര്‍ഗീയ ചിന്തകള്‍ അതിരുവിടുന്ന സമകാലീന ലോകത്ത് ഓണം നല്‍കുന്ന കള്ളവും ചതിയുമില്ലാത്ത സമത്വ ലോകത്തിന്റെ സന്ദേശം അമൃത് പോലെ ഭവിക്കും.

മലയാളികള്‍ ലോകത്തെവിടെയായാലും ഓണം ഹൃദയത്തോട് ചേര്‍ത്ത് വയ്കുന്ന വികാരമാണ്. സന്തോഷവും, സമൃദ്ധിയും, സ്‌നേഹവും, സമത്വവും എങ്ങും കളിയാടുന്ന നല്ലരോണം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

Comments

comments