നാട് ഉത്രാടപ്പാച്ചിലില്‍

നാളെ തിരുവോണമൊരുക്കാന്‍ നാടും നഗരവും ഉത്രാട പാച്ചിലില്‍. ഓണചന്തകളും വിപണിയും ഇന്ന് കൂടുതല്‍ സജീവമാണ്. നഗരത്തില്‍ അന്യസംസ്ഥാന കച്ചവടക്കാരുടെ പൂ വില്‍പ്പനയും പൊടിപൊടിക്കുകയാണ്.  അത്തം മുതല്‍ ഓരോ കോണുകളിലുമുണ്ടായിരുന്ന പൂക്കച്ചവടക്കാര്‍ ഇപ്പോള്‍ നിരത്ത് കൈയടക്കിയ കാഴ്ചയാണ്.
പല ഓഫീസുകളിലും ഇന്നാണ് ഓണഘോഷം നടന്നത്. നാളെ വീട്ടുകാരോടൊപ്പം ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് നഗരം ഇന്ന്.

NO COMMENTS

LEAVE A REPLY