ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ ഈ 5 എനർജി ബൂസ്‌റ്റേഴ്‌സ് കഴിച്ചാൽ മതി

പകൽ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ ?? എങ്കിൽ ഈ പ്രകൃതിദത്ത ഭക്ഷണം കഴിച്ച് നോക്കൂ….

ആപ്പിൾ

ഉറക്കം അകറ്റാൻ ഏറ്റവും ഉത്തമമാണ് ആപ്പിൾ. കോഫിയാണ് സാധാരണ ഉറക്കം അകറ്റാൻ ഉപയോഗിക്കാർ. അതിരാവിലെ ഉള്ള ക്ലാസ്സോ, ജോലിയോ ഉള്ളവർ ഒരു ആപ്പിൾ കഴിച്ചാൽ ഉറക്കം വരില്ല.

apple

മുട്ട

ഒമേഗ 3 ഫാറ്റ് , പ്രൊട്ടീൻ എന്നിവ അടങ്ങിയിട്ടുള്ളത് കൊണ്ട് അതിരാവിലെ പുറത്ത് പോകുന്നവർ മുട്ട കഴിക്കുന്നത് നല്ലതാണ്. ദിവസം മുഴുവൻ ഊർജ്ജം നിലനിറുത്താൻ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിവസങ്ങൾ ഇങ്ങനെയാകും – ‘എഗ്’സെലന്റ്.

egg

ചോക്ലേറ്റ് മിൽക്ക്

പാൽ ഒരു സമീകൃത ആഹാരമാണ്. കൂട്ടത്തിൽ കഫീൻ അടങ്ങിയ ചോക്ലേറ്റ് കൂടിയാകുമ്പോൾ ദിവസം മുഴുവൻ ഊർജ്ജം നിലനിറുത്താൻ ചോക്ലേറ്റ് മിൽക്ക് നിങ്ങളെ സഹായിക്കും.

choclt-milk

ഓട്ട്‌സ്

മെറ്റബോളിസം കിക്ക് സ്റ്റാർട്ട് ചെയ്യാൻ ഉത്തമമാണ് ഓട്ട്‌സ്. ഇതിൽ ധാരാളം ഫൈബറും, ശരീരത്തിന് ആവിശ്യമായ മറ്റ് വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ദിവസം മുഴുവൻ ഊർജ്ജസ്വലരായി ഇരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

oats

തേൻ

ഭക്ഷണത്തിൽ അൽപ്പം തേൻ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഔഷധഗുണം കൊണ്ട് മാത്രമല്ല, ദിവസം മുഴുവൻ ഉന്മേഷം നിലനിറുത്താനും തേൻ നല്ലതാണ്.

honey

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE