45കേന്ദ്ര മന്ത്രിമാര്‍ കോഴിക്കോട്ടേയ്ക്ക്

0
135

കോഴിക്കോട് നഗരത്തിൽ ആഗസ്റ്റ് 23 മുതല്‍ 25 വരെ നടക്കുന്ന ബി.ജെ.പി ദേശീയ നേതൃയോഗങ്ങള്‍ക്കായി എത്തുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒൻപത് സംസ്ഥാന മുഖ്യമന്ത്രിമാരും അടക്കമുള്ള നേതാക്കള്‍. കാബിനറ്റ് പദവിയുള്ള 23 പേരടക്കം 45 കേന്ദ്രമന്ത്രിമാരും ഈ ദിവസങ്ങളില്‍ കോഴിക്കോട്ടുണ്ടാകും.101 വിഭവങ്ങളുള്ള ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. കടവ് റിസോർട്ടിലും, സ്വപ്ന നഗരിയിലുമായാണ് പരിപാടികൾ നടക്കുന്നത്.

NO COMMENTS

LEAVE A REPLY