പരിമിതമായ സ്റ്റോറേജ് സ്‌പെയ്‌സിന് പരിഹാരമായി ഐ.എക്‌സ്പാന്റ്‌

ഐ ഫോൺ 6 ന്റെ പ്രധാന പരിമിതികളിലൊന്നാണ് സ്റ്റോറേജ് സ്‌പെയ്‌സ്. പ്രത്യേകിച്ചും ബേസ് മോഡലിന്. എക്‌സ്പാന്റ് മെമറി കെയ്‌സ് ഐ ഫോണിൽ 128 ജി.ബി വരെ അധിക സ്റ്റോറേജ് നൽകും.

യു.എസ്.ബി ഫഌഷ് ഡ്രൈവ് നിർമ്മാതാക്കളായ സാൻഡിസ്‌ക് ആണ് എക്‌സ്പാന്റ് മെമറി കെയ്‌സിന്റെയും നിർമ്മാതാക്കൾ. എക്‌സ്പാന്റ് ഫോണിന്റെ മെമറി വർദ്ധിപ്പിക്കുന്നതിനൊപ്പം സംരക്ഷണവും നൽകുന്നു. എക്‌സ്പാന്റിനൊപ്പം ലഭിക്കുന്ന ആപ്ലിക്കേഷൻ വഴി ഫോട്ടോസും വീഡിയോകളും ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്യാനും പാസ്വേർഡ് പ്രൊട്ടക്ട് ചെയ്യാനും സാധിക്കുന്നു. കെ്‌സ്പാന്റ് മെമറി കേസിൽ കണ്ക്ട് ചെയ്യാവുന്ന ബാറ്ററി വഴി ഐ ഫോൺ ചാർജ് ചെയ്യാനും സാധിക്കും. അധിക മെമറി നൽകുമെങ്കിലും പെർഫോമൻസിനെ ചെറിയ തോതിൽ ബാധിക്കുന്നു എന്നത് പരിമിതിയാണ്.

ഒരു മൈക്രോ യു.എസ്.ബി കേബിൾ ഉപയോഗിച്ച് എക്‌സ്പാന്റ് മെമറി കാർഡ് വിൻഡോസ്/ മാക്ക് കമ്പ്യൂട്ടറുകളിലേക്ക് കണക്ട് ചെയ്യുവാനും ഫയലുകൾ കോപ്പി ചെയ്യുവാനും സാധിക്കും.

tekeys, ixpand

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE