കവേരി പ്രശ്‌നം; തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്.

hartal

കാവേരി പ്രശ്‌നത്തിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്കുനേരെ കർണാടക നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് തമിഴ് നാട്ടിൽ ഇന്ന് ബന്ദ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയായിരിക്കും ബന്ദ്. രാഷ്ട്രീയ പാർട്ടികളും, ചലച്ചിത്ര സംഘടനകളും അടക്കം നിരവധി പേർ ബന്ദിനെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുമെന്നു തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചെങ്കിലും ബന്ദിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ അവധി പ്രഖ്യാപിച്ചു.

tamil nadu, cauvery issue, bandh

NO COMMENTS

LEAVE A REPLY